കണ്ണൂരിലേക്ക് കേന്ദ്ര സേനയെ അയക്കേണ്ട: വിഎസ്

കണ്ണൂര്‍ കലക്‌ടറെ മാറ്റാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശം പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കും.
കണ്ണൂരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് ഒന്ന് പറയുക, മറ്റു ചിലര്‍ വേറെ കാര്യങ്ങള്‍ പറയുക, തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു നിര്‍ദ്ദേശം നല്‍കുക തുടങ്ങിയവയെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം വിശദമായി പഠിച്ചതിന് ശേഷം അഭിപ്രായം പറയാം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിഎസ് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications