തീവണ്ടിക്ക് മേല്‍ പൈപ്പ് ലൈന്‍ പൊട്ടി വീണു
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന സബര്‍ബന്‍ തീവണ്ടിയ്‌ക്ക് മേല്‍ നിര്‍മാണത്തിലിരുന്ന പൈപ്പ് ലൈന്‍ തകര്‍ന്ന് വീണ്ട് ഒരാള്‍ മരിയ്‌ക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു അപകടം. താനെയ്‌ക്കും മുലുന്ദുവിനും ഇടയില്‍ മുംബൈ സിഎസ്‌ടിയെ കല്യാണുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. അപകടം ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തെ താറുമാറാക്കി.
താനെ ഈസ്റ്റിനെ താനെ വെസ്റ്റുമായി ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരിയ്‌ക്കുന്ന പൈപ്പ്‌ലൈനാണ് തകര്‍ന്ന് വീണത്. കല്യാണിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടസങ്ങള്‍ നീക്കി ഗതാഗതം പുനരാംരഭിയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications