വികസനം വേണ്ടെന്ന് വയ്ക്കാനാകില്ല: മന്മോഹന്

ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതു കുറയ്ക്കാനായി വികസ്വര രാജ്യങ്ങള്‍ക്ക് വികസനം വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഉന്നത തലയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വികസിത രാജ്യങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണിന്റെ ശരാശരി അളവില്‍ക്കൂടുതല്‍ ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങള്‍ പുറത്തുവിടുന്നില്ല.
പ്രതിശീര്‍ഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ അളവ് പരിഗണിച്ചുവേണം എല്ലാവര്ക്കും ബാധകമായതും ന്യായവുമായ മാനദണ്ഡങ്ങളുണ്ടാക്കാന്‍- അദ്ദേഹം നിര്‍ദ്ദേശിച്ചു.
1997ലെ ക്യോട്ടോ ഉടമ്പടിയുടെ സ്ഥാനത്ത് കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം വികസ്വര രാഷ്ട്രങ്ങള്‍ക്കുമേല്‍ നിയമപരമായി അടിച്ചേല്‍പ്പിക്കുന്ന ആസ്ത്രേലിയന്‍ നിര്‍ദ്ദേശത്തെ അനുകൂലിച്ച് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഈയിടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വിവാദമായിരുന്നു.
മറ്റു വികസ്വര രാഷ്ട്രങ്ങളുടെ നിലപാടില്‍ നിന്നും മാറി അമേരിക്കന്‍ പക്ഷത്ത് ചേരുന്ന നിലപാടായിരുന്നു മന്ത്രി കൈക്കൊണ്ടത്. ഇക്കാര്യം ഇന്ത്യക്ക്് സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രിയുടെ നിലപാടില്‍ നിന്നും വ്യക്തമാണ്.
തായ്ലാന്റില് നടക്കുന്ന അസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മന്മോഹന് സിങ് വെള്ളിയാഴ്ച യാത്ര തിരിക്കും. ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണമാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications