അഭയ: ജസ്റ്റിസിനെതിരെ അന്വേഷണം വേണം
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ അഭയയുടെ പിതാവ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണനും പരാതി അയച്ചു. അഭയാ കേസ് അട്ടിമറിയ്‌ക്കാന്‍ ജസ്റ്റിസ് സിറിയക് ശ്രമിക്കുന്നുവെന്നാരാപിച്ചാണ് പരാതി.
സിറിയക് കര്‍ണാടക ചീഫ് ജസ്റ്റിസ് പദവിയിലിരിയ്‌ക്കെ ബാംഗ്ലൂരിലെ ഫൊറന്‍സിക് ലാബില്‍ സന്ദര്‍ശനം നടത്തി പ്രതികളുടെ നാര്‍ക്കോ സിഡികള്‍ പരിശോധിച്ചിരുന്നു. ഇക്കാര്യം സിബിഐ കേരള ഹൈക്കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.
പ്രതികളുടെ നാര്‍ക്കോ സിഡി സിറിയക് ജോസഫ് എന്തിന് കണ്ടുവെന്ന ചോദ്യമുയര്‍ത്തിയാണ് അഭയയുടെ പിതാവ് പരാതികള്‍ അയച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications