കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം: ഡോക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ബുധനാഴ്‌ച മുതല്‍ ആരംഭിച്ച മെഡിക്കല്‍ കോളെജ്‌ ഡോക്ടര്‍മാരുടെ രണ്ടാംഘട്ട അനിശ്ചിതകാല സമരവും പൊളിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ 14 വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന്‌ ഏകപക്ഷീയമായി പിന്‍മാറിയതോടെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിയുടെ നേതൃത്വത്തില്‍ തുടങ്ങിയ രണ്ടാംഘട്ട സമരവും പരാജയത്തെ അഭിമുഖീകരിയ്‌ക്കുകയാണ്‌.

ആകെ 37 ഡിപ്പാര്‍ട്ട്‌മെന്റുകളാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലുള്ളത്‌. സമരത്തില്‍ നിന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ പിന്‍മാറിയത്‌ കെജിഎംസിടിഎയ്‌ക്കുള്ളിലെ ഭിന്നത കൂടുതല്‍ രൂക്ഷമാവുന്നതിന്റെ സൂചനകളാണ്‌ നല്‍കുന്നത്‌. സംസ്ഥാനത്തെ മറ്റ്‌ മെഡിക്കല്‍ കോളെജുകളിലും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ്‌ സൂചന.

ശംബളവര്‍ദ്ധനവിലെ പോരായ്‌മകള്‍ പരിഹരിച്ച്‌ രണ്ടാവട്ടവും സര്‍ക്കാര്‍ വേതനവര്‍ദ്ധനവ്‌ നടപ്പാക്കിയ പശ്ചാത്തലത്തില്‍ സമരവുമായി മുന്നോട്ട്‌ പോകുന്നത്‌ ശരിയല്ലെന്ന അഭിപ്രായം ഡോക്ടര്‍മാര്‍ക്കിടയില്‍ ശക്തമാവുകയാണ്‌. ശംബളം വര്‍ദ്ധിപ്പിച്ചിട്ടും ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം തുടരുന്നത്‌ ന്യായീകരിയ്‌ക്കാനാവില്ലെന്നാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌.

സമരം അനാവശ്യമാണെന്നും ഇതിനെ കര്‍ക്കശമായി നേരിടുമെന്നും ആരോഗ്യമന്ത്രി പികെ ശ്രീമതി വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. ശംബള പരിഷ്‌ക്കരണവും സ്വകാര്യ പ്രാക്ടീസും സംബന്ധിച്ച്‌ ഇനി ചര്‍ച്ചയില്ലെന്നാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. സര്‍ക്കാര്‍ ശക്തമായ നിലപാട്‌ സ്വീകരിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്നും പിന്‍വലിയണമെന്ന അഭിപ്രായം കെജിഎംസിടിഎയ്‌ക്കുള്ളില്‍ ശക്തമാവുന്നതയാണ്‌ ലഭിയ്‌ക്കുന്ന വിവരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X