ടീകോം പറയുന്നിടത്തെല്ലാം ഒപ്പിടാനാകില്ല: ഐസക്ക്

സ്‌മാര്‍ട് സിറ്റി കരാറിന് വിരുദ്ധമായ പല കാര്യങ്ങളാണ് ടീകോം ഇപ്പോള്‍ മുമ്പോട്ട് വെയ്‌ക്കുന്നത്. ടീകോം ഉയര്‍ത്തുന്ന ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ല. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌മാര്‍ട് സിറ്റി പദ്ധതി നടപ്പിലാക്കാന്‍ പരമാവധി ശ്രമി ക്കും. ഇതിനായി ഏറ്റെടുത്ത ഭൂമി വെറുതെ കിടക്കില്ല. അവിടെ വ്യവസായം വരികതന്നെ ചെയ്യും. സ്വകാര്യമേഖലയിലെ വികസനപദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ എല്‍ഡിഎഫും സര്‍ക്കാരും ആശയവ്യക്തത വരുത്തിക്കഴിഞ്ഞു. ഇതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ഐസക്ക് പറഞ്ഞു.
ഇതോടെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനും വ്യവസായ മന്ത്രി എളമരം കരീമിനും പിന്നാലെ ടീകോമിനെതിരെയുള്ള നിലപാട് തോമസ് ഐസക്കും വ്യക്തമാക്കിയിരിക്കുകയാണ്. സ്‌മാര്‍ട് സിറ്റി പദ്ധതിയ്‌ക്ക് ടീകോം തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ മറ്റ് പോംവഴികള്‍ തേടുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications