കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദ്‌ ഇല്ല; മതംമാറ്റല്‍ നടക്കുന്നതായി വിവരം

Google Oneindia Malayalam News

കൊച്ചി: മറ്റു മതങ്ങളില്‍ നിന്നുള്ള യുവതികളെ പ്രണയത്തില്‍ വീഴ്‌ത്തി മതം മാറ്റാന്‍ സംഘടിത ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ലവ്‌ ജിഹാദ്‌, റോമിയോ ജിഹാദ്‌ എന്നീ പേരുകളില്‍ സംസ്ഥാനത്ത്‌ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയില്‍ എംബിഎ വിദ്യാര്‍ത്ഥിനികളെ വിവാഹവാഗ്‌ദാനം നല്‍കി മതം മാറ്റാന്‍ ശ്രമിച്ചത്‌ സംബന്ധിച്ച കേസില്‍ രണ്ടുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലാണ്‌ കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്‌.

പ്രണയത്തെ മതംമാറ്റാനുള്ള മാര്‍ഗമായി സ്വീകരിക്കാന്‍ മുസ്ലീം യുവാക്കളെ ചില സംഘടനകള്‍ പ്രേരിപ്പിക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്‌. ഇത്തരം സംഘങ്ങളില്‍പ്പെട്ട യുവാക്കള്‍ക്ക്‌, വസ്‌ത്രം, വാഹനം, പണം, നിയമസഹായം എന്നിവ പലകോണുകളില്‍ നിന്നായി ലഭിക്കുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്‌.

രാജ്യത്ത്‌ മറ്റുഭാഗത്തുനിന്നുള്ളവരുമായി ഇവര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ സംശയമുണ്ട്‌. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തിടെ ലഭിച്ച പരാതികള്‍ പൊലീസ്‌ അന്വേഷിച്ച്‌ വരുകയാണ്‌. ഇതുവരെ ഇതുസംബന്ധിച്ച്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല- അദ്ദേഹം വിശദീകരിച്ചു.

മതപരിവര്‍ത്തനമെന്ന ഗൂഡലക്ഷ്യത്തോടെ നിയമവിരുദ്ധ ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്ന്‌ സര്‍ക്കാര്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണ്‌. അത്തരം നടപടികള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X