മാനഭംഗം: സോഫ്‌റ്റ് വേര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍
കളമശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബാല്‍സംഗം ചെയ്‌ത കേസില്‍ സോഫ്‌റ്റ് വേര്‍ എന്‍ജിനീയറെ കളമശേരി പൊലീസ് അറസ്റ്റുചെയ്‌തു. ഒറ്റപ്പാലം സ്വദേശി ലിബിന്‍(24) ആണ് അറസ്റ്റിലായത്.
ബുധനാഴ്‌ച പാലക്കാട്ടുവച്ചാണ് ഇയാളെ അറസ്റ്റുചെയ്‌തത്. മാര്‍ച്ച് 23ന് കളമശേരി എച്ച്‌എംടിയ്‌ക്ക് സമീപമുള്ള വാടകവീട്ടില്‍വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്‌തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
എറണാകുളത്തുള്ള സ്വകാര്യമൊബൈല്‍ കമ്പനിയില്‍ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനായിരുന്നപ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിടെ പരിചയപ്പെട്ടത്. സ്ഥിരമായി ഇരുവരും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് സൗഹൃദം പ്രണയമായി.
പ്രതി വിദ്യാര്‍ത്ഥിനിയോട് വിവാഹാഭ്യര്‍ത്ഥനയും നടത്തി. സംഭവം നടന്ന ദിവസം കുട്ടിയെ ഫോണില്‍ വിളിച്ച് വാടകവീട്ടില്‍ വരാന്‍ പറഞ്ഞു. മാനഭംഗപ്പെടുത്തിയശേഷം വ്യാജമേല്‍വിലാസം നല്‍കി കളമശേരിയില്‍ നിന്നും കടന്നുകളയുകയായിരുന്നു.
പിന്നീട് മഞ്ചേരിയില്‍ ഒരു ഐടി കമ്പനയില്‍ ജോലിയ്‌ക്ക് ചേര്‍ന്നു. പ്രതിയെ അന്വേഷിച്ച് വിദ്യാര്‍ത്ഥിനി ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനില്‍ എത്തി. ഇവിടെ വച്ച് തളര്‍ന്നുവീണ കുട്ടിയെ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ബലാല്‍സംഗം നടന്നകാര്യം സ്ഥിരീകരിച്ചത്.
റയില്‍വേ പൊലീസ് കേസ് കളമശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കളമശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി കുടുങ്ങുകയായിരുന്നു. വ്യാഴാഴ്‌ച ആലുവ കോടതിയില്‍ ഹാജരാക്കിയ ഇാലെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.












Click it and Unblock the Notifications