വോട്ടര്‍ പട്ടിക തിരുത്തണം: സുധാകരന്‍

വോട്ടര്‍പട്ടികയിലെ ക്രമക്കേട് മാറ്റി പട്ടിക തിരുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് കമ്മീഷന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് യഥാര്‍ത്ഥ വോട്ടര്‍മാരെ നീക്കി മണ്ഡലത്തിന് പുറത്തുള്ള ആയിരക്കണക്കിന് ആളുകളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ കളക്ടര്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. അവസാന നിമിഷം വരെ കളക്ടറില്‍ നിന്നും നീതി ലഭിച്ചില്ല- അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് താലൂക്ക് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കെ സുധാകരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications