കോണ്ടത്തില്‍ ബെക്കാമിന്റെ ചിത്രം

ഇതിന് മുമ്പും പല ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങളില്‍ ബെക്കാം മോഡലായിട്ടുണ്ട്. ഇപ്പോഴിതാ കോണ്ടം കമ്പനിയ്‌ക്കുവേണ്ടിയും ബെക്കാം മോഡലായിരിക്കുന്നു.
സ്‌പെയിനിലെ വിപണികളില്‍ പുറത്തിറങ്ങിയ പുതിയ ഒരിനം ഗര്‍ഭനിരോധന ഉറകളിലാണ് ബെക്കാമിന്റെ ചിത്രം ആലേഖനം ചെയ്‌തിരിക്കുന്നത്.
പ്രശസ്‌ത നിശ്ചലഛായാഗ്രാഹകന്‍ സാം ടെയ്‌ലര്‍വുഡ് പകര്‍ത്തിയ ബെക്കാം ഉറങ്ങുന്ന ചിത്രമാണ് കോണ്ടത്തിലുള്ളത്. മാഡ്രിഡിലെ തൈസന്‍ ബോര്‍ണേമിസ മ്യൂസിയത്തിലെ ടിയേഴ്‌സ് ഓഫ് ഇറോസ് ആര്‍ട്ട് കളക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണിത്.
ലണ്ടനിലെ നാഷണല്‍ പോട്രെയിറ്റ് ഗ്യാലറിയിലും ബെക്കാമിന്റെ ഈ ചിത്രമുണ്ട്.












Click it and Unblock the Notifications