ഇനി ഒറീസയല്ല, ഒഡീഷ മാത്രം
ദില്ലി: ഇന്ത്യയിലെ പലസ്ഥലങ്ങളും ബ്രിട്ടീഷുകാര്‍ ഉഛരിച്ച് വകലമാക്കിയ തങ്ങളുടെ യഥാര്‍ത്ഥ നാമങ്ങളിലേക്ക് തിരിച്ചുപോവുകയാണ്. അടുത്തകാലത്ത് പേരുമാറ്റി വാര്‍ത്തകളില്‍ നിറഞ്ഞത് ബാംഗ്ലൂരായിരുന്നു.
ഇപ്പോഴിതാ ഒറീസയും പേരുമാറ്റുന്നു. ഒഡീഷ എന്ന പേരിലായിരിക്കും ഒറീസ അറിയപ്പെടുക. ഒറിയ ഭാഷ ഒഡിയ എന്നും അറിയപ്പെടും.
സംസ്ഥാനത്തിന്റെ പേരുമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്‌ഠേന അംഗീകരിച്ചു.
പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരും. ഉഛാരണത്തിലുള്ള വ്യത്യാസം കാരണമാണ് പേര് മാറ്റുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
ഹിന്ദിയില്‍ ഉദിസ എന്നും ഇംഗ്ലീഷില്‍ ഒറീസ എന്നും രണ്ട് രീതിയിലാണ് സംസ്ഥാനത്തിന്റെ പേര് ഉഛരിച്ച് വരുന്നത്. പാര്‍ലമെന്റ് ഉടന്‍തന്നെ ഈ പേരുമാറ്റത്തിന് അംഗീകാരം നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസം.
കാണ്‍പൂര്‍ തിരുവനന്തപുരം, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, പുനെ, കൊച്ചി തുടങ്ങിയ നഗരങ്ങളുടെ പേരുകള്‍ പ്രാദേശികമായ ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് അധികൃതര്‍ മാറ്റുകയായിരുന്നു.












Click it and Unblock the Notifications