ഡ്രൈവിങ്ങിനിടെ ഫോണ്‍ സംഭാഷണം വേണ്ട
ദില്ലി: വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാനടപടി കര്‍ശനമാക്കുന്നു.
പുതുക്കിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ഡ്രൈവിങ്ങിനിടെയില്‍ മൊബൈലില്‍ സംസാരിച്ചാലോ എസ്എംഎസ് അയച്ചാലോ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസം വരെ റദ്ദാക്കുകയെന്നതുള്‍പ്പെടെയുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി. ഇത്തരം കുറ്റങ്ങള്‍ക്ക് ഇപ്പോള്‍ ആയിരം രൂപവരെ പിഴ ഈടാക്കുകയാണ് ചെയ്യുന്നത്.
ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി എസ്.കെ ഡാഷ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.
ദേശീയപാതയിലും മറ്റു പ്രധാനപാതകളിലും 'മൊബൈല്‍ നിരോധനം' കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
2008-ല്‍ ഇന്ത്യയില്‍ 13 ലക്ഷം പേരാണ് റോഡപകടത്തില്‍ മരിച്ചത്. ഇതിലേറെയും അശ്രദ്ധകാരണമോ അതിവേഗം കാരണമോ ആണ് സംഭവിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 'സ്പീഡ് ക്രമീകരണം', 'ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ ശാസ്ത്രീയമാക്കല്‍' തുടങ്ങിയ പരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications