കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ മാറ്റം വരുത്തില്ല

ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ മേല്‍നോട്ടത്തിന് രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ നിയോഗിക്കും. തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ വേണ്ടി കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്യും.
നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. വോട്ടുടെടുപ്പ് ദിവസം ബൂത്തുകളില്‍ കര്‍ശന പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും- അദ്ദേഹം അറിയിച്ചു.
വോട്ടര്‍ പട്ടിക സംബന്ധിച്ച് ബൂത്ത്തല തിരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധ നടത്തും. പട്ടികയില്‍ രണ്ടിടത്ത് പേരുള്ളവര്‍ക്കെതിരെ കമ്മീഷന് നേരിട്ട് എഫ്ഐആര്‍ ഫയല്‍ ചെയ്യും.
പട്ടികയില്‍ ക്രമക്കേട് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നഴ്സിങ് ഹോസ്റ്റല്‍, ഒരു ക്വാട്ടേഴ്സ് എന്നിവയുടെ വിലാസത്തില്‍ ചില പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ പുതുതായി ചേര്‍ത്ത 4843 വോട്ടുകളില്‍ 2116 എണ്ണം ക്രമപ്രകാരമല്ല. ഇവരുടെ വിലാസങ്ങളും മറ്റു രേഖകളും പൊരുത്തപ്പെടുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് നിയോഗിച്ച ഇരുപതംഗം ഉദ്യോഗസ്ഥസംഘത്തെക്കുറിച്ചുള്ള പരാതിയില്‍ വലിയ കഴമ്പില്ല-ചാവ്ല പറഞ്ഞു.
കേന്ദ്രമന്ത്രി വയലാര്‍ രവി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തിലും കെ സുധാകരന് എംപിക്കെതിരെ കേസെടുത്ത നടപടിയിലും കേന്ദ്രനിരീക്ഷകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിസ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനായി നിയോഗിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സന്ദീപ് സക്സേന വെള്ളിയാഴ്ചതന്നെ കണ്ണൂരില്‍ എത്തിയിട്ടുണ്ട്. രണ്ടാമത്തെ നിരീക്ഷകന് ശനിയാഴ്ച കണ്ണൂരിലെത്തും. ഇവിടത്തെ തിരഞ്ഞെടുപ്പ് നടപടികളുടെ ഏകോപനത്തിന് ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലെ പുതിയ കളക്ടറെ കണ്ടെത്തുന്നതിന് കേരള സര്‍ക്കാര്‍ നല്കിയ പാനല്‍ പരിശോധിച്ചു വരുകയാണെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ കളക്ടറെ മാറ്റുന്നതെന്നും ചാവ്ല അറിയിച്ചു. ഇപ്പോള്‍ കോഴിക്കോട് കളക്ടര്‍ പിബി സലീമിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications