കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ മാറ്റം വരുത്തില്ല

Google Oneindia Malayalam News

Voting
ദില്ലി: കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം വരുത്തില്ലെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ നവീന്‍ ചാവ്‌ല അറിയിച്ചു. വെള്ളിയാഴ്‌ച ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം കണ്ണൂരിലെ പ്രശ്‌നങ്ങളില്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ വ്യക്തമാക്കിയത്‌.

ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യം കണക്കിലെടുത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രക്രിയകളുടെ മേല്‍നോട്ടത്തിന്‌ രണ്ട്‌ മുതിര്‍ന്ന ഐഎഎസ്‌ ഓഫീസര്‍മാരെ നിയോഗിക്കും. തിരഞ്ഞെടുപ്പ്‌ സുഗമമായി നടത്താന്‍ വേണ്ടി കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്യും.

നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. വോട്ടുടെടുപ്പ്‌ ദിവസം ബൂത്തുകളില്‍ കര്‍ശന പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും- അദ്ദേഹം അറിയിച്ചു.

വോട്ടര്‍ പട്ടിക സംബന്ധിച്ച്‌ ബൂത്ത്‌തല തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ പരിശോധ നടത്തും. പട്ടികയില്‍ രണ്ടിടത്ത്‌ പേരുള്ളവര്‍ക്കെതിരെ കമ്മീഷന്‍ നേരിട്ട്‌ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും.

പട്ടികയില്‍ ക്രമക്കേട്‌ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്‌. നഴ്‌സിങ്‌ ഹോസ്‌റ്റല്‍, ഒരു ക്വാട്ടേഴ്‌സ്‌ എന്നിവയുടെ വിലാസത്തില്‍ ചില പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പട്ടികയില്‍ പുതുതായി ചേര്‍ത്ത 4843 വോട്ടുകളില്‍ 2116 എണ്ണം ക്രമപ്രകാരമല്ല. ഇവരുടെ വിലാസങ്ങളും മറ്റു രേഖകളും പൊരുത്തപ്പെടുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന്‌ നിയോഗിച്ച ഇരുപതംഗം ഉദ്യോഗസ്ഥസംഘത്തെക്കുറിച്ചുള്ള പരാതിയില്‍ വലിയ കഴമ്പില്ല-ചാവ്‌ല പറഞ്ഞു.

കേന്ദ്രമന്ത്രി വയലാര്‍ രവി തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തിലും കെ സുധാകരന്‍ എംപിക്കെതിരെ കേസെടുത്ത നടപടിയിലും കേന്ദ്രനിരീക്ഷകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിസ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ്‌ മേല്‍നോട്ടത്തിനായി നിയോഗിച്ച മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ സന്ദീപ്‌ സക്‌സേന വെള്ളിയാഴ്‌ചതന്നെ കണ്ണൂരില്‍ എത്തിയിട്ടുണ്ട്‌. രണ്ടാമത്തെ നിരീക്ഷകന്‍ ശനിയാഴ്‌ച കണ്ണൂരിലെത്തും. ഇവിടത്തെ തിരഞ്ഞെടുപ്പ്‌ നടപടികളുടെ ഏകോപനത്തിന്‌ ജോയിന്റ്‌ ചീഫ്‌ ഇലക്ടറല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

കണ്ണൂരിലെ പുതിയ കളക്ടറെ കണ്ടെത്തുന്നതിന്‌ കേരള സര്‍ക്കാര്‍ നല്‍കിയ പാനല്‍ പരിശോധിച്ചു വരുകയാണെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ണൂര്‍ കളക്ടറെ മാറ്റുന്നതെന്നും ചാവ്‌ല അറിയിച്ചു. ഇപ്പോള്‍ കോഴിക്കോട്‌ കളക്ടര്‍ പിബി സലീമിന്‌ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X