Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരവും സര്‍ക്കാറിന്റെ നേരിടല്‍ ശ്രമങ്ങളും ശക്തമാകുന്നു. സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ ശക്തമായ സമരംകൊണ്ടുതന്നെ നേരിടാനാണ്‌ കെജിഎംസിടിഒ തീരുമാനിച്ചിരിക്കുന്നത്‌. ഇതോടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത്‌ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്ന്‌ ഉറപ്പായി.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ശനിയാഴ്‌ച ഒപി ബഹിഷ്‌കരിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ഡോക്ടര്‍ വര്‍ഗീസ്‌ തോമസിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചതും രണ്ട്‌ അധ്യാപകരെ സ്ഥലം മാറ്റിയതുമായ സര്‍ക്കാര്‍ നടപടിയില്‍ പ്രിതിഷേധിച്ചാണ്‌ ഒപി ബഹിഷ്‌കരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വൈകുന്നേരം വരെയും മറ്റ്‌ മെഡിക്കല്‍ കോളെജുകളില്‍ രണ്ട്‌ മണിക്കൂര്‍ നേരത്തേയ്‌ക്കും ബഹിഷ്‌കരണം നടത്താനാണ്‌ തീരുമാനം. ഒപി പ്രവര്‍ത്തിക്കാത്തത്‌ വലിയൊരു വിഭാഗം സാധാരണജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്‌.

ചട്ടവിരുദ്ധമായി പ്രസംഗിച്ചുവെന്നാരോപിച്ചാണ്‌ വര്‍ഗീസ്‌ തോമസിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലുള്ള രണ്ട്‌ അധ്യാപകരെ ആലപ്പുഴയിലേക്കാണ്‌ സ്ഥലം മാറ്റിയിരിക്കുന്നത്‌.

സര്‍ക്കാര്‍ നടപടി പകപോക്കലാണെന്നാണ്‌ സംഘടന പറയുന്നത്‌. ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സമരം ചെയ്യാത്ത ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഒപി പ്രവര്‍ത്തിപ്പിക്കുമെന്ന്‌ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്‌. ഡോക്ടര്‍മാരുടെ സംഘടനയിലെ ഭിന്നതയാണ്‌ ഒരു വിഭാഗത്തെ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌.

ഇതിനിടെ ഡോക്ടര്‍മാരുടെ ചട്ടപ്പടി സമരം പഠനത്തെ ബാധിക്കുന്നുവെന്ന്‌ ആരോപിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ ശനിയാഴ്‌ച പഠിപ്പ്‌ മുടക്കി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. സമരം മൂലം ആലപ്പുഴ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ ക്ലാസ്‌ മുടങ്ങിയിരിക്കുകയാണ്‌. തിയറി ക്ലാസ്‌ മാത്രമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+