ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: ജിയാബോ

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യയിലെ പ്രധാനമന്ത്രി മന്മോഹന് സിങുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പാണ് ജിയാബോ ഇക്കാര്യം പറഞ്ഞത്.
മന്മോഹനുമായി അടുത്തുതന്നെ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ 10.30നാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തുടങ്ങിയത്.
വ്യവസായമന്ത്രി ആനന്ദ് ശര്‍മ്മ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ എ നായര്‍ എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
അന്താരാഷ്ട്ര വിഷയങ്ങളും മേഖലാ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായെന്നാണ് സൂചന. കമ്യൂണിസ്റ്റ് ചൈനയുടെ അറുപതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ വെന്‍ ജിയാബോയെ പ്രധാനമന്ത്രി മന്മോഹന് അഭിനന്ദിച്ചു.
ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് മന്മോഹന് സിങ് തായ്ലാന്റില് എത്തിയത്. അരുണാചല്‍ പ്രദേശ് സംബന്ധിച്ച ചൈനയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് അന്താരാഷ്ട്ര സമൂഹം വന്‍ പ്രാധാന്യമാണ് നല്‍കിയിരുന്നത്.
വിവാദ വിഷയങ്ങളായ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിതര്‍ക്കവും ദലൈലാമയുടെ ഇന്ത്യ സന്ദര്‍ശനവും സ്പര്‍ശിക്കാതെയാണ് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ വിവാദ വിഷയങ്ങള്‍ സ്പര്ശിക്കാതിരുന്നത് അവ പിന്നീട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതിനാലാണെന്നാണ് വിലയിരുത്തല്‍.
ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും തന്ത്രപരമായ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വം പുലരേണ്ടതുണ്ട്. പരസ്പരവിശ്വാസവും ധാരണയും ഉറപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായും മന്മോഹന് പറഞ്ഞു. ഇന്ത്യയും ആസിയാനുമായുള്ള ചര്‍ച്ച വൈകിട്ടു നടക്കും.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications