കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: ജിയാബോ

Google Oneindia Malayalam News

Manmohan with Wen Jiabao
ഹുവാഹിന്‍(തായ്‌ലാന്റ്‌): ഇന്ത്യയും ചൈനയും തമ്മില്‍ ആരോഗ്യകരവും ദൃഢവുമായി ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്ന്‌ ചൈനയിലെ പ്രധാനമന്ത്രി വെന്‍ ജിയാബോ പറഞ്ഞു.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യയിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്‌ച നടത്തുന്നതിന്‌ മുമ്പാണ്‌ ജിയാബോ ഇക്കാര്യം പറഞ്ഞത്‌.

മന്‍മോഹനുമായി അടുത്തുതന്നെ വീണ്ടും കൂടിക്കാഴ്‌ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച രാവിലെ 10.30നാണ്‌ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച തുടങ്ങിയത്‌.

വ്യവസായമന്ത്രി ആനന്ദ്‌ ശര്‍മ്മ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ എ നായര്‍ എന്നിവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

അന്താരാഷ്ട്ര വിഷയങ്ങളും മേഖലാ പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമായെന്നാണ്‌ സൂചന. കമ്യൂണിസ്റ്റ്‌ ചൈനയുടെ അറുപതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ വെന്‍ ജിയാബോയെ പ്രധാനമന്ത്രി മന്‍മോഹന്‍ അഭിനന്ദിച്ചു.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്‌ചയാണ്‌ മന്‍മോഹന്‍ സിങ്‌ തായ്‌ലാന്റില്‍ എത്തിയത്‌. അരുണാചല്‍ പ്രദേശ്‌ സംബന്ധിച്ച ചൈനയുടെ പ്രകോപനപരമായ പ്രസ്‌താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ അന്താരാഷ്ട്ര സമൂഹം വന്‍ പ്രാധാന്യമാണ്‌ നല്‍കിയിരുന്നത്‌.

വിവാദ വിഷയങ്ങളായ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിതര്‍ക്കവും ദലൈലാമയുടെ ഇന്ത്യ സന്ദര്‍ശനവും സ്പര്‍ശിക്കാതെയാണ് പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ വിവാദ വിഷയങ്ങള്‍ സ്പര്‍ശിക്കാതിരുന്നത് അവ പിന്നീട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതിനാലാണെന്നാണ് വിലയിരുത്തല്‍.

ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും തന്ത്രപരമായ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വം പുലരേണ്ടതുണ്ട്. പരസ്പരവിശ്വാസവും ധാരണയും ഉറപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായും മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയും ആസിയാനുമായുള്ള ചര്‍ച്ച വൈകിട്ടു നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X