ഐഎസ്‌ആര്‍ഒ ചെയര്‍മാനായി കെ രാധാകൃഷ്‌ണനെ നിയമിച്ചു

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍ ഒന്നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച രാധാകൃഷ്‌ണന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംങില്‍ ബിരുദമെടുത്തശേഷം ബങ്കലുരു ഐ.ഐഎമ്മില്‍ നിന്ന് എംബിഎ ബിരുദമെടുത്തു. പിന്നീട് ഖൊരകപുര്‍ ഐഐടി യില്‍ നിന്ന് ഡോക്‌ടറേറ്റും കരസ്ഥമാക്കി.
ഇന്ത്യന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ ആജീവനാന്ത അംഗമായ ഇദ്ദേഹം ശാസ്‌ത്രീയ സംഗീതത്തിലും കഥകളിയിലും അവഗാഹമുള്ളയാള്‍ കൂടിയാണ്. ബംഗ്ലൂരില്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഐഎസ്‌ആര്‍ഒ വിവരമറിയിച്ചത്. ബഹിരാകാശ രംഗത്ത് ഇന്ത്യയെ മുന്‍നിരയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിരമിക്കുന്ന ചെയര്‍മാന്‍ ഡോക്ടര്‍ ജി മാധവന്‍ നായര്‍ക്ക് സുപ്രധാനമായ പുതിയ സ്‌ഥാനം ലഭിക്കുമെന്നാണ് സൂചന.
നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോക്ടര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. ഏറെ അഭിമാനകരമായ നേട്ടമാണ് ഐഎസ്‌ആര്‍ഒയുടേത്. ഭാവിയിലും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാജ്യത്തിന് സ്വന്തമായ ക്രയോജനിക് എഞ്ചിന്‍ വികസിപ്പിയ്‌ക്കലാണ് ഏറ്റവും പ്രാമുഖ്യം കൊടുക്കുന്നതെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ബഹിരാകാശ ഗവേഷണത്തിന്റെ ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയ്‌ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications