ഈജിപ്‌തില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 മരണം
കെയ്‌റോ: ദക്ഷിണ ഈജിപ്‌തിലെ അല്‍ അയാത്തില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 25 പേര്‍ മരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. ഗിസയില്‍ നിന്നും അല്‍ ഫയുമിലേക്കും കൊയ്‌റോയില്‍ നിന്ന് അസ്യൂത്തിലേക്കും പോവുകയായിരുന്ന തീവണ്ടികളാണ് കൂട്ടിയിടിച്ചത്. രണ്ട് തീവണ്ടികളും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അറിയിച്ചു. മുമ്പില്‍ സഞ്ചരിച്ചിരുന്ന തീവണ്ടി യാദൃശ്ചികമായി നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നു കരുതുന്നു. രണ്ട് തീവണ്ടികളുടെയും ഒട്ടേറെ ബോഗികള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.
ഈജിപ്‌ത് റെയില്‍വേയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒട്ടേറെ അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിലുള്ള വീഴ്‌ചകളാണ് വന്‍ ദുരന്തം വരുത്തിവയ്‌ക്കുന്നതെന്നും നേരത്തെ പരാതിയുണ്ട്.












Click it and Unblock the Notifications