തിമിര ശസ്‌ത്രക്രിയ: 4പേര്‍ക്ക് കാഴ്‌ച പോയി
നെല്ലൂര്‍: തിമിര ശസ്‌ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത നാലു പേരുടെ കാഴ്‌ച നഷ്ടപ്പെട്ടു. ആന്ധ്രയിലെ നെല്ലൂരിലുള്ള ബൊല്ലാനി ഗ്ലോബല്‍ ഐ ഫൗണ്ടേഷനില്‍ തിമിര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കിയ 4 പേര്‍ക്കാണ് കാഴ്‌ച നഷ്ടപ്പെട്ടത്.
ആറുപേര്‍ക്കാണ് ശസ്‌ത്രക്രിയക്ക് ശേഷം കണ്ണില്‍ അണുബാധയുണ്ടായത് ഇതില്‍ നാലു പേരുടെ കാഴ്‌ചയാണ് നഷ്ടപ്പെട്ടത്. അണുബാധയുണ്ടായ മറ്റുള്ളവരെ വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈയിലെ ശങ്കര്‍ നേത്രാലയത്തിലേയ്‌ക്ക് മാറ്റി.
4പേര്‍ക്ക് കാഴ്‌ചനഷ്ടപ്പെട്ട കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആന്ധ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
ഒക്ടോബര്‍ 18ന് നടന്ന ശസ്‌ത്രക്രിയാ ക്യാമ്പില്‍ 34പേരാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായത്. പിന്നീട് 20ാം തിയ്യതി വൈകീട്ടോടെ ഒരു രോഗി കഠിനമായ വേദനയുണ്ടെന്ന് പരാതിപ്പെട്ട് ആശുപത്രിയില്‍ തിരിച്ചെത്തുകയായിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവരും വേദനയുണ്ടെന്ന പരാതിയുമായി എത്തി.
നാലുപേരുടെ കണ്ണിന് ഗുരുതരമായ അണുബാധയുണ്ടെന്നും ജീവന്‍ രക്ഷിക്കാനായി നേത്രപടലം നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ശസ്‌ത്രക്രിയയ്‌ക്കിടയില്‍ ഏതെങ്കിലും വിധത്തില്‍ അണുബാധയുണ്ടായതാവാം എന്നാണ് കരുതുന്നത്.












Click it and Unblock the Notifications