കൊച്ചി മെട്രോക്ക് അനുമതി ഉടന്‍
ദില്ലി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ജയ്‌പാല്‍ റെഡ്ഡി. പദ്ധതി സംബന്ധിച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ ആശങ്കകള്‍ ഉടന്‍ പരിഹരിയ്‌ക്കും. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പദ്ധതിയ്‌ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിയ്‌ക്കുന്നത്.
പദ്ധതി ആസൂത്രണ കമ്മീഷന്‍ വിലയിരുത്തി വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ അടിയന്തര സഹായം നല്‍കും. കൊച്ചി മെട്രൊ അനിവാര്യമാണെന്നാണ് നഗരവികസനമന്ത്രാലയത്തിന്‍റെ വിലയിരുത്തലെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications