Get Updates
Get notified of breaking news, exclusive insights, and must-see stories!

അപമാനശ്രമം: പതിനൊന്നാം ക്ലാസുകാര്‍ അറസ്റ്റില്‍

ദില്ലി: 21കാരിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥികളെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

ദില്ലി ഗവണ്‍മെന്റ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ ഞായറാഴ്‌ച അറസ്റ്റിലായത്‌. ഒക്ടോബര്‍ 22ന്‌ ഭാരത്‌ നഗറിലെ ന്യൂ ഫ്രണ്ട്‌സ്‌ കോളനിയിലുള്ള സ്‌കൂളില്‍ വച്ചാണ്‌ സംഭവം നടന്നത്‌.

സന്ദീപ്‌ കുമാര്‍, സന്ദീപ്‌ സിങ്‌ എന്നീ വിദ്യാര്‍ത്ഥികളാണ്‌ അറസ്റ്റിലായത്‌. രണ്ടുപേര്‍ക്കും ഇരുപത്‌ വയസ്സുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. അരുണാചല്‍ പ്രദേശുകാരിയാണ്‌ അപമാനിക്കപ്പെട്ടത്‌.

കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ്‌ യുവതി രണ്ട്‌ വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞത്‌. കുട്ടികള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

സ്‌കൂള്‍ വളപ്പിനുള്ളില്‍ ഇരുന്നൂറോളം ആണ്‍കുട്ടികള്‍ ചേര്‍ന്ന്‌ തന്നെ ക്രൂരമായി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ യുവതിയുടെ പരാതി. ഈ സമയത്ത്‌ സെക്യൂരിറ്റി ജീവനക്കാരോ അധ്യാപകരോ രക്ഷയ്‌ക്കെത്തിയില്ലെന്നും പരാതിയില്‍ ആരോപണമുണ്ട്‌.

സ്‌കൂള്‍ രജിസ്‌ട്രേഷന്‍ ഫോമിലെ ഫോട്ടോകണ്ടാണ്‌ ഇപ്പോള്‍ അറസ്‌റ്റിലായ രണ്ട്‌ കുട്ടികളെ യുവതി തിരിച്ചറിഞ്ഞത്‌. കുട്ടികള്‍ കൂട്ടത്തോടെയാണ്‌ മോശമായി പെരുമാറിയത്‌. എന്നാല്‍ രണ്ടുപേരെ മാത്രമേ തനിക്ക്‌ തിരിച്ചറിയാന്‍ സാധിച്ചുള്ളുവെന്ന്‌ യുവതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+