കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ ഉപാധ്യക്ഷന്റെ കാര്‍ മോഷണം പോയി

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്റെ ഔദ്യോഗിക കാര്‍ മോഷണം പോയി. റഹ്മാന്റെ വാഹന വ്യൂഹത്തിന്‌ അകമ്പടി പോവുന്ന ഡിഎല്‍ സിക്യു 3678 എന്ന ബൊലറോ കാറാണ്‌ മോഷണംപോയത്‌. ഡ്രൈവര്‍ നിരഞ്‌ജന്‍ മൊഹന്തിയുടെ മഹിപാല്‍പൂരിലെ വീട്ടില്‍ നിന്നാണ്‌ കാറ്‌ കാണാതായത്‌. ദില്ലി പൊലീസ്‌ വാഹനം കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

ഇതാദ്യമായാണ്‌ സര്‍ക്കാരില്‍ ഉന്നതസ്ഥാനം വഹിയ്‌ക്കുന്നവരുടെ ഔദ്യോഗിക വാഹനം മോഷ്ടിയ്‌ക്കപ്പെടുന്നത്‌. മോഷണം പോയ കാര്‍ പാര്‍ലമെന്റിന്റെ സുരക്ഷാസംവിധാനങ്ങളെ തന്നെ ബാധിയ്‌ക്കുമോയെന്ന്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌. കാറിനുള്ളില്‍ ഘടിപ്പിച്ചിരിയ്‌ക്കുന്ന റേഡിയോ സംവിധാനത്തിന്റെ സഹായത്തോടെ കൂടുതല്‍ പരിശോധനകളില്ലാതെ കാറിന്‌ പാര്‍ലമെന്റ്‌ പരിസരത്തേക്ക്‌ കടക്കാം. ഇത്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവേദന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ കാര്‍ ഡ്രൈവര്‍ നിരഞ്‌ജന്‍ മൊഹന്തിയെ പൊലീസ്‌ വിശദമായി ചോദ്യം ചെയ്‌തു. ഞായറാഴ്‌ച രാത്രി വൈകിയാണ്‌ ജോലി കഴിഞ്ഞതെന്നും അതിനാല്‍ കാര്‍ വീട്ടിലേക്ക്‌ കൊണ്ടു പോയെന്നുമാണ്‌ ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്‌. മോഷ്ടിച്ച കാര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ കടത്താനുള്ള സാധ്യത പരിഗണിച്ച്‌ യുപി, ഹരിയാന തുടങ്ങിയ ഇടങ്ങളില്‍ പൊലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X