മാനഭംഗം, കൊല: ഐഐടിക്കാരന്‍ അറസ്‌റ്റില്‍
ദില്ലി: പത്തൊന്‍പത് വയസ്സുള്ള നാഗാലാന്റ് യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന ഐഐടി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റുചെയ്‌തു. ദില്ലി ഐഐടിയിലെ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായ മുപ്പത്തിനാലുകാരനെയാണ് ഞായറാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തത്.
ശനിയാഴ്‌ചയായിരുന്നു യുവതി കൊലചെയ്യപ്പെട്ടത്. ദക്ഷിണ ദില്ലിയിലെ മുനിര്‍കയിലുള്ള അപ്പാര്‍ട്‌മെന്റില്‍വച്ചാണ് യുവാവ് യുവതിയെ കൊലപ്പെടുത്തിയത്.യുവതി ഇതേ അപ്പാര്‍ട്‌മെന്റിലെ രണ്ടാം നിലയിലെ താമസക്കാരിയാണ്.
മാനഭംഗശ്രമം യുവതി തടയാന്‍ ശ്രമിച്ചപ്പോള്‍ കുപിതനായ യുവാവ് അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഗ്യാസ് സ്റ്റൗവ് ഉപയോഗിച്ച് ശരീരം കത്തിച്ച് കളയാന്‍ ശ്രമിച്ചു. ഇതിന് ശേഷം വസന്ത് വിഹാര്‍ ഭാഗത്ത് നിന്നാണ് ആളുകള്‍ മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications