കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്‌ ഡാനിയല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്‌തു

Google Oneindia Malayalam News

Dr. Daniel Acharuparambil
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും വാരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പുമായ ഡോക്ടര്‍ ഡാനിയല്‍ അച്ചാരുപറമ്പില്‍ (71) കാലം ചെയ്‌തു.രാവിലെ 11.30ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര, കരള്‍ രോഗത്തെ തുടര്‍ന്ന്‌ ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ആന്തരികാവയങ്ങളിലെ അണുബാധയെത്തുടര്‍ന്ന്‌ ഞായറാഴ്‌ച രാവിലെയാണ്‌ ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഞായറാഴ്‌ച തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേയ്‌ക്ക്‌ മാറ്റിയിരുന്നു. ഭൗതിക ശരീരം എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ കത്തീഡ്രലില്‍ പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും.

1996 ലാണ്‌ അച്ചാരുപറമ്പില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പായി നിയമിക്കപ്പെട്ടത്‌. 1966 ല്‍ പൗരോഹത്യം സ്വീകരിച്ച അദ്ദേഹം ഒസിഡി സഭാംഗമാണ്‌. പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ അച്ചാരുപറമ്പില്‍ റോക്കിയുടെയുംമോനിക്കയുടെയും മകനായി 1939 മേയ്‌ 12നായിരുന്നു ജനനം.

പള്ളിപ്പുറം സെന്റ്‌ റോക്കീസ്‌, സെന്റ്‌ മേരീസ്‌, ചെറായി രാമവര്‍മ സ്‌കൂളുകളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. 1956ല്‍ കര്‍മലീത്താ സഭയില്‍ ചേര്‍ന്നു. മംഗലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ പൊന്തിഫിക്കല്‍ സെമിനാരി പഠനത്തിനു ശേഷം 1966 മാര്‍ച്ച 14ന്‌ വൈദികപട്ടമേറ്റു.
പ്രേക്ഷിതപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സംസ്‌ക്കാരിക രംഗങ്ങളിലും അച്ചാരു പറമ്പില്‍ സജീവസാന്നിധ്യമായിരുന്നു. മൂലമ്പള്ളി കുടിയൊഴിപ്പിയ്‌ക്കല്‍, സുനാമി ഫണ്ട്‌ ക്രമക്കേട്‌ തുടങ്ങിയ പ്രശ്‌നങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഏറെ പ്രശംസിയ്‌ക്കപ്പെട്ടിരുന്നു.

രണ്ട്‌ തവണ കെസിബിസിയുടെ അധ്യക്ഷനായ അച്ചാരു പറമ്പില്‍ 1996 ലാണ്‌ വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പായി നിയമിക്കപ്പെട്ടത്‌. കെആര്‍എല്‍സിസി യുടേയും അധ്യക്ഷനായിരുന്നു ബിഷപ്‌. ജര്‍മ്മന്‍, ഇംഗ്ലീഷ്‌, ഇറ്റാലിയന്‍, ഗ്രീക്ക്‌, സ്‌പാനിഷ്‌ തുടങ്ങിയ ഒട്ടേറെ ഭാഷകളില്‍ അഗാധ പാണ്‌ഡിത്യമുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു ഡോക്ടര്‍ ഡാനിയല്‍ അച്ചാരു പറമ്പില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X