ആസിയാന്‍: പ്രധാനമന്ത്രി മാപ്പു പറയണമെന്ന് വിഎസ്

കരാര്‍ ചര്‍ച്ചകളില്‍ നെഗറ്റീവ് പട്ടിക മറച്ചുവെയ്‌ക്കുന്ന പ്രധാനമന്ത്രി കരാര്‍ ജനുവരിയില്‍ നിലവില്‍ വരുമ്പോള്‍ ഇക്കാര്യം പരിഗണിയ്‌ക്കാമെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കരാറുമായി ബന്ധപ്പെട്ട നെഗറ്റീവ് പട്ടിക വൈകുമെന്ന് പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള സെക്രട്ടറി എന്‍ രവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നെഗറ്റീവ് പട്ടികയ്‌ക്ക് അന്തിമരൂപം നല്‍കുന്നതില്‍ കാലതാമസം ഉണ്ടെന്നും അതൊഴിവാക്കാനാവില്ലെന്നും എന്‍ രവി പറഞ്ഞിരുന്നു.
ആസിയാനുമായി വ്യാപാരക്കരാര്‍ ഒപ്പുവെച്ച ഒരു രാജ്യം മാത്രമാണ് ഇന്ത്യ. ആസിയാനില്‍ പത്ത് രാജ്യങ്ങളുണ്ട്. അവര്‍ക്കും അവരുടേതായ നെഗറ്റീവ് പട്ടികകളുണ്ട്. ഈ പശ്ചാത്തലത്തില്‍ പൊതുവായ നെഗറ്റീവ് പട്ടിക വൈകുമെന്നാണ് രവി പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള പ്രധാന കാര്‍ഷിക ഉത്‌പന്നങ്ങള്‍ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാദിച്ചു കൊണ്ടിരുന്നത്












Click it and Unblock the Notifications