ബോട്ട് നിര്‍മ്മാണത്തില്‍ വീഴ്‌ചപറ്റി
തിരുവനന്തപുരം: ഡോക്ടര്‍ പ്യാരിലാല്‍ തേക്കടി ബോട്ട് അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി. ബോട്ടിന്റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലുമുണ്ടായ പിഴവുകലാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊച്ചി സര്‍വ്വകലാശാലയിലെ ഷിപ്പ് ടെക്‌നോളജി വിഭാഗം മുന്‍ മേധാവിയാണ് ഡോക്ടര്‍ പ്യാരിലാല്‍. ഭരണതലത്തിലും പരിശോധനയിലും വീഴ്‌ചവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ബോട്ടിന് ടെന്‍ഡര്‍ നല്‍കിയ ടൂറിസം വകുപ്പിനെതിരെയും ബോട്ട് സര്‍വ്വീസ് നടത്തിയ കെടിഡിസിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് അറിയുന്നു.
ബോട്ട് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ പരിശോധിച്ചത് മതിയായ സാങ്കേതിക ജ്ഞാനമില്ലാത്തവരാണ്. ഡിസൈനിലെ തകരാര്‍ തുടക്കത്തില്‍ത്തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടും തിരുത്താനോ മിന്‍കരുതലെടുക്കാനോ ശ്രമം നടന്നില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.
188 പേജുകളുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച ക്രൈംബ്രാഞ്ചിന് കൈമാറും.












Click it and Unblock the Notifications