സിപിഎം തിരുത്തല്‍രേഖ അംഗീകരിച്ചു

ബ്രാഞ്ച്‌തലം വരെയുള്ള പാര്‍ട്ടി ഘടകങ്ങളുടെയും അംഗങ്ങളുടെയും വൈകല്യങ്ങള്‍ പുനപരിശോധിക്കാനും ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന സെക്രട്ടറിമാരുടെയും കാലാവധിയ്‌ക്ക് പരിധി നിശ്ചയിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ നിന്നും പൊളിറ്റ് ബ്യൂറോ അംഗങ്ങളെ ഒഴിവാക്കുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി മുതല്‍ താഴോട്ടുള്ള ഘടകങ്ങളെ തിരുത്തലിന് വിധേയരാക്കുമെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
നവംബറില്‍തിരുത്തല്‍ പ്രക്രിയ തുടങ്ങുമെന്നും 2010 ജൂണോടെ ഇതിന്റെ ആദ്യഘട്ടം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുെയും സംസ്ഥാന സെക്രട്ടറിമാരുടെയും കാലാവധി നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ഭരണഘടനാഭേദഗതിയിലൂടെ പ്രാബല്യത്തില്‍ വരുത്തേണ്ടകാര്യമാണ്.
2011ലെ പാര്‍ട്ടി കോണ്‍ഗ്രസിലേ ഇതുസംബന്ധിച്ച് എന്തെങ്കിലും കാര്യമായ തീരുമാനമുണ്ടാകാനിടയുള്ളു. 1996ലെ തിരുത്തല്‍ രേഖ നവീകരിച്ചാണ് പുതിയത് തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങളെയും തെറ്റായ പ്രവണതകളെയും തിരുത്താന്‍ ഉദ്ദേശിച്ചുള്ളതാണിത്.
പാര്‍ട്ടിയില്‍ കേന്ദ്രീകൃത ജനാധിപത്യം ശക്തിപ്പെടുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടെന്നാണ് സൂചനയാണ് ഇതിലുള്ളത്. കമ്യൂണിസ്റ്റ് തത്വങ്ങളെയും മൂല്യങ്ങളെയും മുറുകെപ്പിടിക്കാനും പുരോഗമനപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രേഖ ആഹ്വാനം ചെയ്യുന്നു.












Click it and Unblock the Notifications