ലൗ ജിഹാദ് : റിപ്പോര്‍ട്ടില്‍ പൊരുത്തക്കേട്
കൊച്ചി: ലൗ ജിഹാദിനെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ഹൈക്കോടതി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ശേഖരിച്ച വിവരങ്ങളും ആധികാരികമായ രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍ നിര്‍ദ്ദേശിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ ഷെഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണു ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവയെക്കുറിച്ചു ഡിജിപിയോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
പൊലീസ് തന്നെയാണ് ഇത്തരം സംഘടനകളെക്കുറിച്ചു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടിന്‍റെ തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്നു സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് അവസാന ഭാഗത്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒരേ റിപ്പോര്‍ട്ടില്‍ പരസ്‌പര വിരുദ്ധമായ രണ്ടു നിലപാടുകള്‍ ശരിയല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലൗ ജിഹാദ് സംബന്ധിച്ച് ഒരു സംഘടിത നീക്കം സംസ്ഥാനത്ത് ഇല്ലെന്ന് അഡീഷനല്‍ ഡയറക്‌റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്‌ഥാനത്ത് സംഘടിത മതപരിവര്‍ത്തനമില്ലെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications