ജിഎസ്‌എല്‍വി വിക്ഷേപണം 2011ല്‍
തിരുവനന്തപുരം: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജിഎസ്‌എല്‍വി 3 വിക്ഷേപിയ്‌ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ പറഞ്ഞു. എന്നാല്‍ ഇതിനെക്കാള്‍ പ്രാധാന്യത്തോടെയാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിയ്‌ക്കാനുള്ള പദ്ധതിയെ കാണുന്നത്.
ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍ കെ രാധാകൃഷ്‌ണന്റെ കീഴില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗം കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. താന്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കുമെന്നും ശാസ്‌ത്രജ്ഞര്‍ ഒരിയ്‌ക്കലും വിരമിയ്‌ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിയ്‌ക്കാനും അത് നടപ്പാക്കാനും രാധാകൃഷണന് കഴിവുണ്ടെന്ന് മാധവന്‍ നായര്‍ പറഞ്ഞു.
ഈ മാസം 31നാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ സ്‌ഥാനത്തു നിന്ന് മാധവന്‍ നായര്‍ വിരമിക്കുന്നത്. ബാംഗ്‌ളൂരില്‍ നിന്നും എത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിയുക്‌ത ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ.രാധാകൃഷ്‌ണന്‍ തിരുവനന്തപുരംവിമാനത്താവളത്തിലെത്തിയിരുന്നു.












Click it and Unblock the Notifications