സിപിഎമ്മിന് പുതിയ ഊര്‍ജ്ജം കൈവരും
ആലപ്പുഴ: തെറ്റുതിരുത്തല്‍ നടപടികളിലൂടെ സിപിഎം പുതിയ ഊര്‍ജ്ജം കൈവരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഈ മാറ്റം ലക്ഷ്യമിട്ടാണു പാര്‍ട്ടി ഇത്തരത്തിലൊരു നടപടിക്കു മുതിര്‍ന്നത്. ഈ തെറ്റുതിരുത്തല്‍ രേഖ പൊതുവില്‍ രാജ്യത്താകമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ബാധിക്കുന്ന കാര്യമാണ്. ഇതാണു പാര്‍ട്ടിയെ വ്യത്യസ്‌തമാക്കുന്നത്.
ഇന്നത്തെ സമൂഹത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ചില തെറ്റുകള്‍ വന്നു ചേര്‍ക്കുമെന്നു പാര്‍ട്ടി മനസിലാക്കുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത ശേഷമാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു
യുഡിഎഫ് എളുപ്പത്തില്‍ ജയിച്ചുകയറുന്ന കാലം കഴിഞ്ഞു. പാര്‍ട്ടി പദവി മൂന്നു വട്ടം മാത്രമായി പരിമിതപ്പെടുത്തുന്ന നിര്‍ദ്ദേശം അംഗീകരിച്ച ശേഷം പ്രതികരിക്കാം. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ ശരിയായ രീതിയില്‍ കാണാന്‍ ചില മാധ്യമങ്ങള്‍ക്ക് മാത്രം കഴിഞ്ഞില്ലെന്ന് പിണറായി കുറ്റപ്പെടുത്തി. മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയായ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നേരത്തേ മുതലുളളതാണ് ഈ രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications