സെക്‌സിനെക്കുറിച്ച് സംസാരിച്ചതിന് 60 ചാട്ടയടി
ജിദ്ദ: ചാനല്‍ ഷോയില്‍ സെക്‌സിനെക്കുറിച്ച് ചര്‍ച്ച ചെയ്‌ത ചാനല്‍ പ്രവര്‍ത്തകയ്‌ക്ക് ചാട്ടയടി.
പരസ്‌ത്രീ വേഴ്‌ചയെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് സൗദി യുവാവ് കുടുങ്ങിയ ലെബനീസ് ടെലിവിഷന്‍ ചാനലിന്റെ വിവാദ പരിപാടിയുടെ കോ-ഓര്‍ഡിനേറ്ററായ സൗദി മാധ്യമപ്രവര്‍ത്തക റോസാന അല്‍യാമിക്കാണ് 60ചാട്ടവാറടി ശിക്ഷയായി വിധിച്ചിരിക്കുന്നത്.
പൊങ്ങച്ചം പറഞ്ഞ യുവാവിന് ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് അഞ്ചുവര്‍ഷത്തെ തടവിനും ആയിരം ചാട്ടയടിക്കും ശിക്ഷിച്ചിരുന്നു. കേസ് വിചാരണ സമയത്ത് പലതവണ സമന്‍സ് അയച്ചിട്ടും റോസാന കോടതിയില്‍ ഹാജരായിരുന്നില്ല.
യുവാവിന് ശിക്ഷ വിധിച്ചതിന് ശേഷമാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. യുവാവുമായി ചേര്‍ന്ന് വിവാദ പരിപാടി തയ്യാറാക്കിയതും ഇന്റര്‍നെറ്റ് വഴി അതിന്റെ പരസ്യം പ്രചരിപ്പിച്ചതുമെല്ലാം റോസാനയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.
എന്നാല്‍ പരിപാടി തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നാണ് റോസാനയുടെ വാദം. യുവാവിന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് രണ്ടുവര്‍ഷം തടവും 300 ചാട്ടയടിയും വിധിച്ചിട്ടുണ്ട്. പരിപാടിയുടെ ക്യാമറാമാന് രണ്ടുമാസം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications