ലൗ ജിഹാദ്: കര്‍ണാടകത്തില്‍ സിഐഡി അന്വേഷണം
ബാംഗ്ലൂര്‍: അന്യമതങ്ങള്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് പ്രവര്‍ത്തനത്തെക്കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ സിഐഡി അന്വേഷണം നടത്തുന്നു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ലൗ ജിഹാദിനെതിരെ സിഐഡി അന്വേഷണം നടത്തുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കര്‍ണാടകത്തിലെ ചില ഭാഗങ്ങളിലും ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുറ്റാന്വേഷണ വിഭാഗം ഡിജിപി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പെണ്‍കുട്ടികളെ മതംമാറ്റാന്‍ ശ്രമം നടക്കുന്നുണ്ടോ, ഇതിന് സംഘടനകളുടെ പിന്തുണയും ധനസഹായവും ലഭിക്കുന്നുണ്ടോ എന്നീ കാര്യങ്ങളായിരിക്കും അന്വേഷിക്കുക.
റിപ്പോര്‍ട്ട് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കോടിതിയില്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോക്ടര്‍ വിഎസ് ആചാരി പറഞ്ഞു. ആചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത പൊലീസ് യോഗം സംഭവങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
കര്‍ണാകടത്തിലെ ചാമരാജ്‌നഗര്‍ ജില്ലയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ മകളുടെ തിരോധാനത്തെത്തുടര്‍ന്ന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയന്മേലാണ് കോടതിയുടെ നിര്‍ദ്ദേശം.
കാണാതാവുന്ന പെണ്‍കുട്ടികള്‍ പലരും മതംമാറിയിട്ടുണ്ടെന്ന് സംസ്ഥാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications