കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനം പിണറായിയെ മാത്രം ഉദ്ദേശിച്ചല്ല: യച്ചൂരി

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒരാള്‍ മൂന്നുതവണയിലധികം പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കരുതെന്ന കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സിപിഎം കേരള സെക്രട്ടറി പിറണായി വിജയനെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരി.

ഈ തീരുമാനം ദേശീയ തലത്തില്‍ എല്ലാവര്‍ക്കും ബാധകമാണ്‌. അന്തിമ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രസമിതിക്ക്‌ അധികാരിമില്ലാത്തതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷം മാത്രമേ തീരുമാനം നടപ്പാക്കുകയുള്ളു- യച്ചൂരി പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും നക്‌സലൈറ്റുകള്‍ സിപിഎമ്മിനെതിരെ നടത്തിയതിന്‌ സമാനമായ അക്രമമാണ്‌ ഇപ്പോള്‍ മാവോവാദികള്‍ നടത്തുന്നതെന്ന്‌ യച്ചൂരി കുറ്റപ്പെടുത്തി.

പാര്‍ട്ടിയിലെ നേതൃപദവികള്‍ക്ക്‌ കാലപരിധി നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്രകമ്മിറ്റിയുടെ തീരുമാനം കേരളത്തിലെ സിപിഎമ്മില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നിന്നും പിണറായി വിജയന്‍ മാറുമ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന വിഭാഗീയത, ഗ്രൂപ്പിസം എന്നീകാര്യങ്ങളില്‍ വന്‍മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഈ തീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെട്ടാല്‍ പിണറായിക്ക്‌ പകരം ആര്‌ കടന്നുവരുമെന്നത്‌ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രധാനമാണ്‌.

എസ്‌ രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരാണ്‌ കേരളത്തില്‍ നിന്നും ഇപ്പോള്‍ പിബിയില്‍ ഉള്ളത്‌. ഇവര്‍ക്ക്‌ പുറമേ, വിഎസ്‌, തോമസ്‌ ഐസക്,‌ ഗുരുദാസന്‍, എംഎ ബേബി, പികെ ശ്രീമതി, പാലൊളി മുഹമ്മദ്‌ കുട്ടി, തുടങ്ങിയവര്‍ കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങളാണ്‌.

എന്തായാലും അടുത്ത നറുക്ക്‌ ആര്‍ക്ക്‌ വീണാലും പിണറായി മാറുന്നത്‌ കേരള സിപിഎമ്മിലെ വര്‍ത്തമാനകാലാവസ്ഥ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ ശങ്കയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X