മുല്ലപ്പെരിയാറില്‍ ഭൂകന്പസാധ്യത:ഐഐടി റിപ്പോര്‍ട്ട്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം ഭൂകമ്പ സാധ്യത മേഖലയിലാണെന്ന് റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട്. റിച്ചര്‍ സ്ക്കെയിലില്‍ 6.5 തീവ്രതയുള്ള ചലനത്തില്‍ അണക്കെട്ടും ബേബി ഡാമും തകരാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്ന 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പ സാധ്യതയുള്ള 22 പ്രദേശങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയില്‍ എവിടെയെങ്കിലും റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടാവുകയാണെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും തകരും. അതിനാല്‍ നിലവിലെ അണക്കെട്ട് ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.
രണ്ട് ഐഐടികളെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കുറിച്ച് പഠിയ്ക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ചത്. ദില്ലി ഐഐടി മുല്ലപ്പെരിയാറിലെ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ചു പഠിച്ചു നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണു റൂര്‍ക്കി ഐഐടി മുല്ലപ്പെരിയാറിലെ ഭൂകമ്പസാധ്യതയെക്കുറിച്ചു സംസ്ഥാന സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമ വാദത്തിനിടെ സുപ്രീം കോടതിയ്ക്ക് മുന്‍പാകെ കൊണ്ടു വരും. പ്രത്യേക അപേക്ഷ നല്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്പ്പിയ്ക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ഭൂകമ്പസാധ്യത പഠന കേന്ദ്രമാണ് റൂര്‍ക്കിയിലെ ഐഐടി. പ്രധാനമന്ത്രിയുടെ സീസ്മോളജിക്കല്‍ കമ്മിറ്റിയിലെ ഉപദേഷ്ടാക്കള്‍ അടങ്ങിയ സംഘമാണ് പഠനം നടത്തിയിരിക്കുന്നത്. ലോകത്തെങ്ങും അംഗീകാരമുള്ള ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഡൈനാമിക് സ്റ്റഡിയാണ് റൂര്‍ക്കി ഐഐടി മുല്ലപ്പെരിയാറില്‍ നടത്തിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications