കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍തൃപിതാവ്‌ മാനഭംഗപ്പെടുത്തിയെന്ന്‌ യുവതി

Google Oneindia Malayalam News

രാജ്‌കോട്ട്‌: സന്താനഭാഗ്യമില്ലാത്ത ഭര്‍ത്താവ്‌ സ്വന്തം പിതാവിന്‌ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ അവസരം നല്‍കി. രാജ്‌കോട്ട്‌ സ്വദേശിയായ സ്‌ത്രീ തിങ്കളാഴ്‌ച ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ പൊലീസില്‍ പരാതി നല്‍കി.

ഇവരുടെ ഭര്‍ത്താവിന്‌ കുട്ടികളുണ്ടാകില്ലെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയശേഷമാണത്രേ ഭര്‍ത്താവ്‌ ഈ ഹീനകൃത്യത്തിന്‌ പിതാവിനൊപ്പം നിന്നത്‌. സ്വന്തം രക്തത്തില്‍ നിന്നുതന്നെ ഒരു കുഞ്ഞുണ്ടാവുകയെന്ന ഉദ്ദേശത്തിലാണ്‌ ഭര്‍ത്താവ്‌ ഈ ക്രൂരത കാണിച്ചതെന്നാണ്‌ യുവതിയുടെ പരാതിയില്‍ പറയുന്നത്‌.

യുവതിയുടെ പരാതിയില്‍ ഭര്‍തൃമാതാവ്‌, ഭര്‍തൃസഹോദരന്‍, ഭര്‍ത്താവിന്റെ അമ്മാവന്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്‌. ഇവരെല്ലാം ചേര്‍ന്ന്‌ ഗൂഡാലോചന നടത്തിയാണ്‌ സംഭവം ആസൂത്രണം ചെയ്‌തതെന്നാണ്‌ യുവതി പറയുന്നത്‌.

രണ്ട്‌ മാസം മുമ്പാണത്രേ ഭര്‍തൃപിതാവ്‌ ഇവരെ മാനഭംഗപ്പെടുത്തിയത്‌. ഇതിനെത്തുടര്‍ന്ന്‌ മാനസികമായി തളര്‍ന്ന താന്‍ ഇപ്പോഴാണ്‌ പൂര്‍വ്വസ്ഥിതിയിലാതെന്നും അതിനാലാണ്‌ പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.

ആറുവര്‍ഷം മുമ്പാണ്‌ യുവതി വിവാഹിതയായത്‌. ആദ്യരണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഗര്‍ഭിണിയാവാത്തതിനെത്തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇവരെ വൈദ്യപരിശോധനക്ക്‌ വിധേയയാക്കി. അന്ന്‌ ഡോക്ടര്‍മാര്‍ ഇവര്‍ക്ക്‌ അമ്മയാവാന്‍ കഴിയില്ലെന്ന്‌ വിധിയെഴുതി.

ഇക്കാര്യത്തില്‍ സംശയം തോന്നിയ യുവതി മറ്റൊരു ഡോക്ടറുടെ സഹായം തേടി. രണ്ടാമത്തെ പരിശോധനയില്‍ ഇവര്‍ക്ക്‌ കുഴപ്പങ്ങളൊന്നുമില്ലെന്ന്‌ കണ്ടെത്തി. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളോട്‌ പറഞ്ഞപ്പോള്‍ ഭര്‍ത്താവിനാണ്‌ പ്രശ്‌നമെന്നകാര്യം അവര്‍ സമ്മതിക്കുകയുണ്ടായി.

ഈ സംഭവം കഴിഞ്ഞ്‌ ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഭര്‍ത്താവിന്റെ പിതാവ്‌ ഉറക്കമരുന്ന്‌ നല്‍കി മയക്കി ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ. ഇക്കാര്യം ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോഴാണത്രേ കുടുംബാംഗങ്ങള്‍ മുഴുവന്‍ അറിഞ്ഞുകൊണ്ടാണ്‌ ഈ സംഭവം നടന്നതെന്ന്‌ അയാള്‍ വെളിപ്പെടുത്തിയത്‌.

സംഭവമറിഞ്ഞ്‌ ബഹളം വച്ചപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇവര്‍ക്ക്‌ കൂടുതല്‍ ഉറക്ക ഗുളികകള്‍ നല്‍കി ഒരു മുറിയിലിട്ട്‌ പൂട്ടുകയായിരുന്നു. ബോധം വീണപ്പോള്‍ മൊബൈല്‍ ഫോണില്‍ വിളിച്ച്‌ ഇവര്‍ സ്വന്തം മാതാപിതാക്കളെ വിവരമറിയിച്ചു.

പൊലീസ്‌കേസ്‌ ഭയന്ന്‌ ഭര്‍തൃവീട്ടുകാര്‍തന്നെ ഇവരെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പിതാവ്‌ ഒരു ക്ലിനിക്ക്‌ നടത്തുന്നുണ്ടെന്നും എന്നാല്‍ അയാള്‍ ഒരു യഥാര്‍ത്ഥ ഡോക്ടറല്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X