ഭീകരവേട്ടക്ക് സൈന്യത്തിന് ജിപിഎസ് വാച്ചുകള്‍
ജമ്മു: ജമ്മു കശ്‌മീരില്‍ തീവ്രവാദികള്‍ക്കെതിരെ പോരാട്ടത്തിലേര്‍പ്പെട്ട പ്രത്യേക ദൗത്യ സേനയ്‌ക്ക് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) സാങ്കേതിക വിദ്യയുള്ള വാച്ചുകള്‍ നല്‍കുന്നു. സ്ഥലം നിര്‍ണയത്തിലൂടെ തീവ്രവാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിനാണിത്.
ഇതിന്റെ മുന്നോടിയായി സൈന്യത്തിന്റെ ഉത്തര കമാന്‍ഡ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ 120 ജിപിഎസ് വാച്ചുകളാണ് സൈന്യത്തിന് നല്‍കുക. അതിര്‍ത്തിക്കപ്പുറത്തുനിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരായ ഭീകരരില്‍നിന്നും ജിപിഎസ് ഉപകരണങ്ങള്‍ ധാരാളമായി പിടിച്ചെടുത്ത സാഹചര്യത്തിലാണ് സൈന്യത്തിന്റെ പുതിയ നീക്കം. ഇത്തരം വാച്ചുകള്‍ കിട്ടുന്നതോടെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ മനസ്സിലാക്കി അവരുടെ പദ്ധതികള്‍ തകര്‍ക്കാന്‍ പ്രത്യേക സേനയ്‌ക്ക് എളുപ്പം കഴിയുമെന്ന് സേനാവൃത്തങ്ങള്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications