കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയിലെ വാദം മുടങ്ങി

Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ സുപ്രീം കോടതിയില്‍ ആരംഭിച്ച അന്തിമവാദം ചൊവ്വാഴ്‌ച നടക്കില്ല. കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ബഞ്ചിലെ അംഗമായ ജസ്റ്റിസ്‌ ഡിഎകെ ജയിന്‌ സുഖമില്ലാത്തത്‌ കൊണ്ടാണ്‌ വാദം മാറ്റിവെയ്‌ക്കുന്നത്‌. ജസ്‌റ്റിസ്‌ ആര്‍എം ലോധ, മുകുന്ദകം ശര്‍മ എന്നിവരാണ്‌ ബഞ്ചിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ കേസില്‍ അന്തിമവാദം ആരംഭിച്ചത്‌.

തമിഴ്‌നാടിന്റെ വാദമാണ്‌ ആദ്യ രണ്ട്‌ ദിവസവും കോടതി കേട്ടത്‌. കേരളത്തിന്റെ വാദം ചൊവ്വാഴ്‌ച തുടങ്ങുമെന്നാണ്‌ കരുതിയിരുന്നത്‌. കേരളത്തിന്‌ വേണ്ടി ചൊവ്വാഴ്‌ച സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വേ ഹാജരാകുമെന്ന്‌ സൂചനകളുണ്ടായിരുന്നു.

ആദ്യ രണ്ട്‌ ദിവസങ്ങളിലെ വാദത്തില്‍ നിന്ന്‌ സാല്‍വെ വിട്ട്‌ നിന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ മുതിര്‍ന്ന അഭിഭാഷകനായ രാജീവ്‌ ധവാനാണ്‌ കേരളത്തിന്‌ വേണ്ടി ഹാജരായത്‌.അംബാനി സഹോദരന്മാര്‍ തമ്മിലുള്ള കേസില്‍വാദം തുടങ്ങിയതോടെയാണ്‌ സാല്‍വെക്ക്‌ മുല്ലപ്പെരിയാര്‍ കേസില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വന്നത്‌.

മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ കേരളത്തിന്‌ വേണ്ടി കൂടുതല്‍സമയം നീക്കിവയ്‌ക്കാമെന്ന്‌ സാല്‍വേ ഉറപ്പു നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X