സ്‌പെക്ട്രം അഴിമതി: രാജിവെയ്‌ക്കില്ലെന്ന് രാജ
ദില്ലി: 2ജി സ്‌പെക്ട്രം വിവാദത്തില്‍ താന്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന് വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി എ രാജ. കഴിഞ്ഞ സര്‍ക്കാരാണ് സ്‌പെക്ട്രം വില്‍പ്പന തീരുമാനിച്ചത്. അതനുസരിച്ചുള്ള നടപടികളാണ് താന്‍ കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അനുമതിയോടെയാണ് വില്‍പ്പനയ്‌ക്കുള്ള എല്ലാ നടപടികളും ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് താന്‍ യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ല.
സംസ്ഥാന ഐടി മന്ത്രിമാരുടെയും ഐടി സെക്രട്ടറിമാരുടെയും യോഗം ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യം അപേക്ഷ നല്‍കുന്ന കമ്പനികള്‍ക്ക് അനുമതി നല്‍കുക എന്നതാണ് മുന്‍സര്‍ക്കാര്‍ സ്വീകരിച്ച നയം. ഇതുതന്നെയാണു താനും സ്വീകരിച്ചത്. ഏതായാലും സിബിഐ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തില്‍ താനൊരു പ്രസ്‌താവനയും നടത്തുന്നില്ലെന്നും രാജ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നടക്കുന്നത് വെറും വിവാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെക്ട്രം അഴിമതിക്കേസില്‍ രാജയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് സിപിഎമ്മും ബിജെപിയുമടക്കമുള്ള പാര്‍ട്ടികള്‍ മുറവിളി കൂട്ടുന്നതിനിടെയാണ് ടെലികോം മന്ത്രി തന്റെ നിലപാട് പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications