Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്റെ ആരോപണം അടിസ്ഥാനരഹിതം

ദില്ലി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഏതു സമയത്തും എന്തും സംഭവിയ്‌ക്കാമെന്ന അവസ്ഥയിലാണെന്ന്‌ പ്രതിരോധ മന്ത്രി എകെ ആന്റണി. എന്തും നേരിടുന്നതിന്‌ സേന സജ്ജമായിരിക്കണം. അതുകൊണ്ടു നമ്മുടെ സേന എപ്പോഴും സജ്ജമായിരിക്കണം. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാന്‍ ഭീകരര്‍ക്ക്‌ ഇന്ത്യ സഹായം നല്‍കുന്നു എന്ന പാകിസ്ഥാന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ആന്റണി പറഞ്ഞു. താലിബാന്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.

സുതാര്യതയ്‌ക്കായി രാജ്യത്തിനു വേണ്ടി വാങ്ങുന്ന ആയുധങ്ങളുടെ വിവരങ്ങള്‍ പ്രതിരോധ വകുപ്പിന്റെ വെബ്‌സൈറ്റ്‌ വഴി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തെ സൈന്യത്തിന്റെ ആക്ഷന്‍ പ്ലാനും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്‌ക്കും. ഇന്ത്യ 70 ശതമാനം ആയുധങ്ങളും പുറത്തുനിന്നുമാണു വാങ്ങുന്നത്‌. ഈ അവസ്ഥ മാറേണ്ടതുണ്ട്‌. ഏതു രാജ്യത്തുനിന്നും ആയുധങ്ങള്‍ വാങ്ങാം എന്നതു ചൈനയെ അപേക്ഷിച്ച്‌ ഇന്ത്യയുടെ നേട്ടമാണ്‌. ഇന്ത്യയില്‍ സൈനിക വികസനം വരേണ്ടത്‌ ജനാധിപത്യ രീതിയിലൂടെയായിരിക്കണമെന്നും ആന്‍റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+