കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴശ്ശിരാജയെ പനോരമയിലേക്ക്‌ പരിഗണിക്കണം

Google Oneindia Malayalam News

Pazhassi Raja
ദില്ലി/കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്‌ത പഴശിരാജ ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പരിഗണിയ്‌ക്കണമെന്ന്‌ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. പനോരമയുടെ വിദഗ്‌ധ സമിതി ഇക്കാര്യം പരിഗണിച്ചില്ലെങ്കില്‍ പരാതിക്കാര്‍ക്ക്‌ കോടതിയ സമീപിയ്‌ക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പഴശ്ശിരാജ ട്രസ്റ്റും പഴശ്ശിരാജ ഫൗണ്ടേഷനും നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. മലയാള ചിത്രങ്ങളെ മേളയില്‍ അവഗണിച്ചതായി വ്യാപക പരാതി ഉയര്‍ന്ന്‌ കൊണ്ടിരിയ്‌ക്കുന്നതിനിടെയാണ്‌ ദില്ലി ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്‌.

ഇന്ത്യന്‍ പനോരമയിലേക്ക്‌ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിയ്‌ക്കുന്നതിന്‌ മുമ്പെ ഇത്‌ രണ്ടാം തവണയാണ്‌ ചലച്ചിത്ര നിര്‍ണയിത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്‌. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്ത്‌ നല്‍കിയ ഹര്‍ജിയില്‍ കേരളാ ഹൈക്കോടതി മേളയില്‍ മത്സരവിഭാഗത്തിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിയ്‌ക്കുന്നത്‌ തടഞ്ഞിരുന്നു.

അതിനിടെ പഴശ്ശിരാജയ്‌ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവിന്റെ പ്രയോജനം പ്രേക്ഷകര്‍ക്കും ലഭ്യമാക്കണമെന്ന്‌ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദേശീയ ബോധം വളര്‍ത്തുന്ന ചരിത്ര സിനിമ എന്ന നിലയ്‌ക്കാണ്‌ പഴശിരാജയ്‌ക്കു വിനോദ നികുതിയില്‍ ഇളവു നല്‍കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X