റഹ്മാന്‍ ഖാന്റെ പൈലറ്റ് വാഹനം കണ്ടെത്തി
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷന്‍ കെ റഹ്മാന്‍ ഖാന്റെ മോഷണം പോയ പൈലറ്റ് വാഹനം കണ്ടെത്തി. രംഗപുര മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്.
ഇത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് ഡ്രൈവര്‍ നിരഞ്‌ജന്‍ മൊഹന്തിയുടെ ആര്‍കെ പുരത്തുള്ള വീട്ടില്‍ നിന്നും വാഹനം മോഷണം പോയത്.
രാജ്യസഭയുടെ സ്‌റ്റിക്കര്‍ ഒട്ടിക്കുകയും റേഡിയോ ടാഗ് ഘടിപ്പിക്കുകയും ചെയ്‌ത മഹീന്ദ്ര ബൊല്ലേറോയാണ് മോഷ്‌ടിക്കപ്പെട്ടത്. തിങ്കളാഴ്‌ച മോഷണവിവരം അറിഞ്ഞയുടന്‍തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
തന്ത്രപരമായ സ്ഥലങ്ങളിലെല്ലാം പ്രവേശനം ലഭിക്കാനായി അഞ്ചോളം സ്‌റ്റിക്കറുകള്‍ കാറില്‍ പതിച്ചിരുന്നു. പാര്‍ലമെന്റ് വളപ്പിലേക്ക് പ്രവേശനത്തിന് സഹായിക്കുന്ന റേഡിയോ ടാഗ് സംവിധാനം മോഷണവാര്‍ത്ത അറിഞ്ഞയുടന്‍തന്നെ വിദഗ്‌ധര്‍ പ്രവര്‍ത്തനക്ഷമമല്ലാതാക്കിയിരുന്നു.












Click it and Unblock the Notifications