പാക് സന്ദര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം
ദില്ലി: പാകിസ്‌താനിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് സിഖ് കാര്‍ക്ക് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പാകിസ്‌താനില്‍ ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സിഖ് തീര്‍ത്ഥാടകര്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
പാകിസ്‌താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് സിഖ് തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്നും പാകിസ്‌താനിലേക്ക് പോകുന്നത്.
പാകിസ്‌താനില്‍ ആക്രമണം നടത്താന്‍ താലിബാന് സഹായം നല്‍കുന്നത് ഇന്ത്യയാണെന്ന് പാക് മന്ത്രി റെഹ്മാന്‍ മാലിക്കിന്റെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയം പാക് സന്ദര്‍ശനം വേണ്ടെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മാലിക്കിന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ തള്ളിയിരുന്നു. താലിബാന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പാകിസ്‌താന്റെ ആരോപണം നിഷേധിക്കുന്നു- എന്നാണ് കൃഷ്‌ണ പറഞ്ഞത്.












Click it and Unblock the Notifications