Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച വിജയിച്ചില്ല; ഡോക്ടര്‍മാര്‍ സമരം തുടരും

ആലപ്പുഴ: മെഡിക്കല്‍ കോളെജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷനുമായി ആരോഗ്യമന്ത്രി പികെ ശ്രീമതി നടത്തിയ അനൗദ്യോഗിക ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സ്വകാര്യ പ്രാക്ടീസ്‌ നിരോധനം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ ശേഷം മന്ത്രി വ്യക്തമാക്കി.

കെജിഎംസിടിഎ ഭാരവാഹികള്‍ ഉന്നയിച്ച ചില പരാതികള്‍ പരിഹരിയ്‌ക്കാനാവും. തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ പറയനാവില്ല. സര്‍ക്കാര്‍ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പിന്‌ ശേഷം ഉത്തരവായി പുറത്തിറക്കും. മെഡിക്കല്‍ കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ സമതിയെ നിയോഗിക്കും. ചര്‍ച്ചയില്‍ കെജിഎംസിടിഎ പ്രതിനിധികള്‍ തൃപ്‌തരാണെന്ന്‌ കരുതുന്നു. പുതിയ നിവേദനങ്ങളൊന്നും അവര്‍ നല്‍കിയിട്ടില്ലെന്ന്‌ മന്ത്രി പറഞ്ഞു.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം തുടരുമെന്ന്‌ കെജിഎംസിടിഎ നേതാക്കളും അറിയിച്ചു. അതേ സമയം ചൊവ്വാഴ്‌ച തുടങ്ങുമെന്നറിയിച്ച ഒപി ബഹിഷ്‌ക്കരണം അവര്‍ ഉപേക്ഷിച്ചു.

വ്യാഴാഴ്‌ച എറണാകുളത്ത്‌ ചേരുന്ന സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ഭാവി പരിപാടികള്‍ അസോസിയേഷന്‍ തീരുമാനിയ്‌ക്കും. സമരത്തിനെതിരെ വിവിധ മെഡിക്കല്‍ കോളെജുകളിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ കെജിഎംസിടിഎ നേതൃത്വം സമ്മര്‍ദ്ദത്തിലായിട്ടുണ്ട്‌.

കോഴിക്കോട്‌ ഒഴിച്ചുള്ള മെഡിക്കല്‍ കോളെജുകളിലെ ഭൂരിഭാഗം ഡോക്ടര്‍മാരും സമരത്തിന്‌ എതിരെയുള്ള നിലപാടാണ്‌ സ്വീകരിച്ചിരിയ്‌ക്കുന്നത്‌. കോട്ടയം മെഡിക്കല്‍ കോളെജിലെ 36 ഡോക്ടര്‍മാര്‍ സ്വകാര്യപ്രാക്ടീസ്‌ നിരോധനം പിന്‍വലിയ്‌ക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ആരോഗ്യമന്ത്രിയ്‌ക്ക്‌ കത്തയച്ചിട്ടുണ്ട്‌.

ആലപ്പുഴ മെഡിക്കല്‍ കോളെജിലെ 11 ക്ലിനിക്കല്‍ വിഭാഗങ്ങള്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്‌. തൃശൂര്‍ യൂണിറ്റ്‌ പൂര്‍ണമായും സമരത്തിനെതിരാണ്‌. പിന്തുണ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിയ്‌ക്കാന്‍ കെജിഎംസിടിഎ നിര്‍ബന്ധിതമാകേണ്ടി വരുമെന്നാണ്‌ ലഭിയ്‌ക്കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+