പന്നിപ്പനി: തുര്‍ക്കിയില്‍ ചുംബനം നിരോധിച്ചു
അങ്കാറ: വരുന്ന അഞ്ചുമാസത്തേക്ക് തുര്‍ക്കിയില്‍ ചുംബനവും കൈകൊടുക്കലും നിരോധിച്ചു. എച്ച്1എന്‍1 വൈറസ് പടരുന്നത് തടയാനായി മുന്‍കരുതല്‍ എന്ന നിലക്കാണ് ചുംബനവും കൈകൊടുക്കലും നിരോധിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
എച്ച്1എന്‍1 വൈറസ് ബാധിച്ച് തുര്‍ക്കിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ അറിയിപ്പ് പുറത്തുവന്നത്.
എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ സ്‌കൂളുകളെല്ലാം ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുകയാണ്. റഷ്യയിലും ആദ്യത്തെ പന്നിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന ചിറ്റ മേഖലയില്‍ രണ്ട് സ്‌ത്രീകളാണ് വൈറസ് ബാധിച്ച് മരിച്ചത്. റഷ്യയില്‍ നൂറുകണക്കിന് ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.












Click it and Unblock the Notifications