യാത്രക്കാരിക്ക് പീഡനം; ജനം തീവണ്ടി തടഞ്ഞു
കോക്രഝാര്‍: തീവണ്ടി യാത്രക്കാരിയെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ ഗ്രാമീണര്‍ തീവണ്ടി തടഞ്ഞു. കോക്രഝാര്‍ ജില്ലയിലെ ഫക്കീരഗ്രാം സ്റ്റേഷനിലാണ് സംഭവം.
ദില്ലിയില്‍ നിന്നും ഗുവാഹത്തിയിലേക്ക് വരികയായിരുന്ന ബ്രഹ്മുപത്ര മെയിലിലെ യാത്രക്കാരിയാണ് പീഡനത്തിനിരയായത്. സ്‌ത്രീയ്‌ക്കൊപ്പമുണ്ടായിരുന്ന സഹോദരനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ തീവണ്ടി പശ്‌ചിമബംഗാള്‍ അതിര്‍ത്തിയിലുള്ള ഫക്കീരഗ്രാം സ്റ്റേഷനിലെത്തിയപ്പോള്‍ രോഷാകരുലരായ ജനം പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് റെയില്‍ ട്രാക്കില്‍ കുത്തിയിരിക്കുകയായിരുന്നു.
കുറ്റവാളികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മൂവായിരത്തോളം പേരാണ് ട്രാക്കില്‍ കുത്തിയിരുന്നത്. റയില്‍വെയുടെ ഉന്നതോദ്യഗസ്ഥര്‍ സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി. കുറ്റവാളികളെന്ന് സംശയിക്കുന്നവരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്നു ദീര്‍ഘദൂര, ഗുഡ്‌സ് ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു.












Click it and Unblock the Notifications