100 വര്‍ഷം കാത്തു, ഒടുവിലവര്‍ ദേവനെ കണ്ടു
നാഗപട്ടണം: നൂറു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു പ്രദേശത്തെ ദളിതവിഭാഗത്തിന് ക്ഷേത്രപ്രവേശനത്തിന് അവസരം ലഭിച്ചു.
തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലിയിലെ ചെട്ടിപുലം ഗ്രാമത്തിലാണ് ചരിത്രത്തിന്റെ ഭാഗമായേക്കാവുന്ന ക്ഷേത്രപ്രവേശനം നടന്നിരിക്കുന്നത്.
സവര്‍ണ അവര്‍ണ ഭേദങ്ങളില്ലാതെ ക്ഷേത്രപ്രവേശനം നടത്താന്‍ കഴിയുന്ന കാലം എന്നേ വന്നുചേര്‍ന്നിട്ടും ചെട്ടിപുലം ഗ്രാമത്തിലെ ദളിത് വിഭാഗക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടദേവനെ നേരിട്ട് കണ്ടുതൊഴാന്‍ നൂറുവര്‍ഷമാണ് കാത്തിരിക്കേണ്ടിവന്നത്.
പൊലീസിന്റെയും അധികൃതരുടെയും സാന്നിധ്യത്തിലാണ് എഴുപതോളം വരുന്ന ദളിതര്‍ ചൊവ്വാഴ്‌ച കാമാച്ചി അമ്മര്‍ സമേത ഏകാമ്പരേശ്വര്‍ ക്ഷേത്രത്തില്‍ കയറി ദര്‍ശനം നടത്തിയത്.
ഭക്തരെല്ലാം 25അമ്പതുമിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. പൂജാസാധനങ്ങളും പൂക്കളുമായാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. ഭക്തര്‍ക്കുള്ള പ്രസാദം വിതരണം ചെയ്‌തത് ജില്ലാ കളക്ടറാണ്.
കഴിഞ്ഞ ദിവസം വരെ ക്ഷേത്രത്തിന്റെ പത്തടി അകലെവരെമാത്രമേ ദളിതവിഭാഗക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. എന്നാല്‍ ചൊവ്വാഴ്‌ച പുലര്‍ന്നതോടെ കാര്യങ്ങളാകെ മാറി. ദേവന് മുന്നില്‍ എല്ലാവരും സമന്മാരായി.
ക്ഷേത്രപ്രവേശനം നടത്താനായി ഇതിന് മുമ്പ് മൂന്നു തവണ ദളിതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇവരണ്ടും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷേത്രം പൂട്ടലും അറസ്റ്റും വരെ നടന്നിരുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും മറ്റും ശക്തമായതിനെത്തുടര്‍ന്ന് അധികൃതര്‍ നേരിട്ട് ഇടപെട്ട് ക്ഷേത്രപ്രവേശനം സാധ്യമാക്കുകയായിരുന്നു.












Click it and Unblock the Notifications