പെരുമാറ്റച്ചട്ടം: വയലാര്‍ രവിയ്ക്ക് നോട്ടീസ്
ദില്ലി: തിരഞ്ഞെടുപ്പ് പെരമാറ്റച്ചട്ടലംഘനം സംബന്ധിച്ച് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു.
48 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയിലും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നടന്ന ചടങ്ങിലും നടത്തിയ പ്രസംഗങ്ങളില്‍ വയലാര്‍ രവി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് നടപടി.
സിപിഎമ്മായിരുന്നു ആദ്യം രവിയ്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് പരാത നല്‍കിയത്. പിന്നാലെ രവി ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കണ്ണൂര്‍ കളക്ടറായിരുന്ന വികെ ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.












Click it and Unblock the Notifications