പെണ്‍വാണിഭം: ഇടനിലക്കാരിയും കൂട്ടരും അറസ്റ്റില്‍
കൊച്ചി: പെണ്‍കുട്ടിയെ വിലയ്‌ക്കുവാങ്ങി പെണ്‍വാണിഭം നടത്തിയ കേസിലെ മുഖ്യപ്രതിയായ ഇടനിലക്കാരിയും കൂട്ടാളികളും അറസ്‌ററിലായി.
ഇടപ്പള്ളിയില്‍ താമസിക്കുന്ന കല്ലൂര്‍ക്കാട് സ്വദേശിനി സോജയും കൂട്ടരുമാണ് അറസ്‌റ്റിലായത്. മട്ടന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിലയ്‌ക്കുവാങ്ങിയാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയത്.
സോജക്ക് ഭര്‍ത്താവും സഹോദരനും ഡ്രൈവറും കൂട്ടുണ്ടായിരുന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവരെ പൊലീസ് കണ്ടെത്തിയതെന്നാണ് അറിയുന്നത്. ഇവരെ നാലുപേരെയും രഹസ്യകേന്ദ്രത്തില്‍വച്ച് ചോദ്യം ചെയ്‌തു.
ഇടപ്പള്ളിയിലെ വാടകവീട്, നഗരത്തിലെ വിവിധ ഫ്‌ളാറ്റുകള്‍, പ്രമുഖ ഹോട്ടലുകള്‍, ആലപ്പുഴയിലെ ഹൗസ് ബോട്ട്, ചേര്‍ത്തലയിലെ വീട് എന്നിവിടങ്ങളില്‍ വന്‍തുക വാങ്ങി സോജ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്‌ചവച്ചുവെന്നാണ് കേസ്.
നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റിലായ കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതി സംശയം ഉന്നയിച്ചതാണ് കേസിന് വഴിത്തിരിവായത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അമ്മയ്‌ക്ക് പണം നല്‍കി സോജ കുട്ടിയെ വാങ്ങുകയായിരുന്നുവെന്ന് കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത്, സെന്‍ട്രല്‍, ചേരാനെല്ലൂര്‍ എന്നീ സ്‌റ്റേഷനുകളില്‍ സോജക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.
സോജ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോയമ്പത്തൂരിലേക്ക് ഒളിച്ചുകടന്നത്.












Click it and Unblock the Notifications