മാവോവാദികള്‍ തീവണ്ടി ഡ്രൈവര്‍മാരെ ബന്ദികളാക്കി

ആയിരത്തി ഇരുന്നൂറോളം യാത്രക്കാരുമായി ദില്ലിയിലേക്ക് പോയ രാജധാനി എക്സ്പ്രസ് ആണ് ബംഗാളിലെ വനമേഖലയില്‍ വച്ച് മാവോവാദികള്‍ തടഞ്ഞത്. അഞ്ചുമണിക്കൂര്‍ നേരം ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി.
മാവോവാദികളുടെ ഭീഷണിക്ക് വഴങ്ങാതെ സൈനിക നടപടിയുമായി മുന്നോട്ടുപോയ സര്‍ക്കാര്‍ സിആര്‍പിഎഫ് ഭടന്മാരുടെ സഹായത്തോടെയാണ് ഡ്രൈവര്‍മാരെ മോചിപ്പിച്ചത്.
ഭടന്മാര് രംഗത്തെത്തിയതോടെ നക്സലുകള്‍ പിന്‍വാങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെയാണ് ഡ്രൈവര്‍മാരെ മോചിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ഒറീസയിലെ ഭുവനേശ്വറില്‍ നിന്നും ദില്ലിക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉച്ചയ്ക്ക് 2.30നാണ് മിഡ്നാപ്പൂരിലെ ബന്‍സ്ഥല വനമേഖലയില്‍ തടയപ്പെട്ടത്. ആയുധധാരികളായ നൂറോളം മാവോവാദികളാണ് തീവണ്ടി തടഞ്ഞത്. റയില്‍വേ ട്രാക്കില്‍ വന്മരങ്ങള് മുറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു.
പിന്നാലെ ഡ്രൈവര്‍ കെ അനന്ത റാവു, അസിസ്റ്റന്റ് ഡ്രൈവര്‍ കെഡെ റാവു എന്നിവരെ വണ്ടിയില്‍ നിന്നും വലിച്ചിറക്കി. ബന്ദിന്റെ ഭാഗമായിട്ടാണ് തീവണ്ടി തടഞ്ഞതെന്നും ഡ്രൈവര്‍മാരെ ബന്ധികളാക്കിയിരിക്കുകയാണെന്നും മാവോയിസ്റ്റുകളുടെ സംഘനടയായ പിസിപിഎ പ്രഖ്യാപിച്ചു.
തീവണ്ടിക്കു നേരെ കല്ലേറുണ്ടായതോടെ യാത്രക്കാരും പരിഭ്രാന്തരായി. പിസിപിഎ കണ്‍വീനര്‍ ഛത്രധര്‍ മഹാതോയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാവോവാദികളുടെ അക്രമം. മഹാതോയെ വിട്ടയക്കുന്നതുള്പ്പെടെ 22 ആവശ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.
സന്ധ്യയായിട്ടും ഡ്രൈവര്‍മാരെ മോചിപ്പിക്കാത്തതിനെത്തുടര്ന്ന് സിആര്‍പിഎഫ് ഭടന്മാര് സംഭവസ്ഥലത്തെത്തി. നക്സലുകളുമായി ഇവര്‍ നേരിയതോതില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇതോടെ വെടിവെയ്പ് നിര്‍ത്തിയാല്‍ ഡ്രൈവര്‍മാരെ വിട്ടയ്ക്കാമെന്ന് നക്സലുകള്‍ അറിയിച്ചു. പിന്നീട് രാത്രി ഏഴരയോടെ ഡ്രൈവര്‍മാരെ മോചിപ്പിച്ചു.
പിസിപിഎ വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ അനിശ്ചിതകാല ബന്ധിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്. തങ്ങളുടെ ബന്ദാഹ്വാനം തീവണ്ടി ഡ്രൈവര്‍മാര്‍ അവഗണിച്ചതിനാലാണ് അവരെ മര്‍ദ്ദിച്ചതെന്ന് പിസിപിഎ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications